
മല്ലപ്പള്ളി : കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ 46-ാമത് ചരമവാർഷികത്തോടനു ബന്ധിച്ച് മല്ലപ്പള്ളിയിൽ അനുസ്മരണ സമ്മേളനം നടത്തി. ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ കുര്യൻ, തോമസ് മാത്യു, അനിൽ കൈയാലാത്ത്, രാജൻ എണാട്ട്, സാബു കളർമണ്ണിൽ . ജോൺസൺ ജേക്കബ്, ബാബു പടിഞ്ഞാറെക്കുറ്റ്, എസ്.വിദ്യാമോൾ,ജോസ് കുഴിമണ്ണിൽ, കെ.വി.അലക്സാണ്ടർ,എം.കെ.കുര്യൻ, ബിജു പി.ചാക്കോ എന്നിവർ പ്രസംഗിച്ചു.