
മല്ലപ്പള്ളി : മല്ലപ്പള്ളി - കല്ലൂപ്പാറ- തിരുവല്ല റോഡിലെ കടമാൻകുളത്ത് നിയന്ത്രണംവിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടമാൻകുളം ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. മല്ലപ്പള്ളിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന പാർത്ഥസാരഥി ബസിലേക്ക് എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ കണ്ണിന് പരിക്കേറ്റ കാർ യാത്രക്കാരി അങ്കമാലിയിൽ ചികിത്സ തേടി മടങ്ങിയതായി പൊലീസ് പറഞ്ഞു.