 
കോന്നി : എസ്.എൻ.ഡി.പി യോഗം 82 കോന്നി ശാഖയിലെ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം ശാന്തി ഹവനം, ഗുരുഭാഗവതപാരായണം, അന്നദാനം, സമൂഹപ്രാർത്ഥന, ദീപാരാധന, ശാഖയുടെ കലണ്ടർ പ്രകാശനം എന്നീ ചടങ്ങുകളോടെ നടന്നു. ലഹരിയും യുവാക്കളും എന്ന വിഷയത്തിൽ റാന്നി ഡിവൈ. എസ് പി ജി. സന്തോഷ് കുമാറും റോഡ് സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീലാലും ക്‌ളാസുകൾ നയിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ ശാഖയുടെ കലണ്ടർ പ്രകാശനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റലക്കാട്, വൈസ് പ്രസിഡന്റ് കെ.എൻ.ശശിധരൻ, സെക്രട്ടറി എ.എൻ.അജയകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ലാലി മോഹൻ, ഡി.കെ.തങ്കമണി എന്നിവർ സംസാരിച്ചു കുട്ടികളുടെ വിവിധ കലാപരിപടികളും നടന്നു.