കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഏഴു വർഷങ്ങളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന 14 കിലോമീറ്റർ സോളാർ വേലി അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിച്ചു. തണ്ണിത്തോട് മുഴി, കോട്ടമുരുപ്പ്, പള്ളിയമ്പിൽ പടി, അഞ്ചുരുവി, പുട്ടുകട്ട, മേടപ്പാറ, മൺപിലാവ്, കൊല്ലൻപടി, വിലൂന്നിപ്പാറ, പുലയൻ പാറ എന്നി പ്രദേശങ്ങളിലെ സോളാർ വേലികളാണ് പുനസ്ഥാപിച്ചത്. തണ്ണിത്തോട്, മേക്കണ്ണം, കൂത്താടിമൺ, മൺപിലാവ്, വില്ലൂന്നിപാറ എന്നീ വനസംരക്ഷണ സമിതികൾ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ്. സോളാർ വേലികൾ പുനസ്ഥാപിച്ചത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. റജികുമാറിന്റെ നേതൃത്വത്തിലാണ് പണികൾ പൂർത്തിയാക്കിയത്.