തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി സോമൻ താമരച്ചാലിനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റാണ്. എൽ.ഡി.എഫ്. ധാരണപ്രകാരമാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടത്തിയത്.