National Enery Conservation Day
ദേശീയ ഊർജ സംരക്ഷണ ദിനം
എല്ലാ വർഷവും ഡിസംബർ 14ന് ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നു.1991 മുതലാണ് ഇന്ത്യയിൽ ഈ ദിനാചരണം തുടങ്ങിയത്. കേന്ദ്ര ഊർജവകുപ്പിന്റെ കീഴിൽ ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയാണ് ഊർജദിനം സംഘടിപ്പിക്കുന്നത്.
ശ്രീനാരായണീയ ദിനം
Sree Narayana Day
രോഗമുക്തിക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് നാരായണീയത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. എല്ലാ വർഷവും വൃശ്ചികം 28-ാം നാരാണീയ ദിനമാണ് (ഈ വർഷം അത് ഡിസംബർ 14ന് ആണ്). 435 വർഷം മുമ്പ് വൃശ്ചികം 28നാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരയണീയം എന്ന ഭക്തവാക്യം എഴുതി പൂർത്തീകരിച്ച് ഭഗവാനു മുമ്പിൽ സമർപ്പിച്ചത് എന്നാണ് വിശ്വാസം.
അന്താരാഷ്ട്ര മങ്കിദിനം
ലോകവാനരദിനം
World Monkey Day
അമേരിക്കയിലെ മിഷിഗൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് 2000-ാമാണ്ടിൽ ദേശിയ കുരങ്ങ് ദിനം സൃഷ്ടിച്ചത്.എല്ലാ വർഷവും ഡിസംബർ 14ന് ലോക വാനരദിനം ആചരിക്കുന്നു. എന്നാൽ ഇത് ഔദ്യോഗിക ആചരണമല്ല.സർവകലാശാലകളിലെ കുട്ടികൾ ഡിസംബർ 14ന് തമാശയ്ക്ക് കലണ്ടറിൽ മങ്കി ഡേ എന്ന് എഴുതി. തമാശയ്ക്ക് ആചരിച്ച ആഘോഷം വളരുകയും ചെയ്തു.