14-retnamani
മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ''ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രം'' എന്ന വിഷയത്തിൽ സംഘടിപ്പിച്ചചരിത്ര സദസ്സ് പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ''ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രം'' എന്ന വിഷയത്തിൽ ചരിത്ര സദസ് സംഘടിപ്പിച്ചു.പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വായനശാല പ്രസിഡന്റ് ഡോ. ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു .ഇടത്തിട്ട വിദ്യാസാഗർ ഗ്രന്ഥശാല സെക്രട്ടറി പി.ആർ.സുരേഷ് വിഷയം അവതരിപ്പിച്ചു . ടി.എൻ.കൃഷ്ണപിള്ള , കെ.ഡി.ശശീധരൻ , കെ.എച്ച്.ഷിജു , ജി.ബാലസുബ്രമഹ്ണ്യം,ബീന കെ.തോമസ് എന്നിവർ സംസാരിച്ചു.