പന്തളം: കുരമ്പാല തെക്ക് ആതിരമല നട ശിവ പാർവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് 17ന് തുടങ്ങും. 17ന് നിരപ്പേൽ ,മൈലവിള, പന്നിവേലിക്കൽ ഗുരുമന്ദിരം, തടത്തിൽ, മംഗലം ,ഇടത്തറ ,മിത്രപുരം, മൈലാടുംകളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഉദയഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രംഭാഗങ്ങളിലാണ് എഴുന്നെള്ളത്ത്. 18 ന് മലങ്കാവ് ക്ഷേത്രം ,മുളനിൽക്കുന്നതിൽ കടമാൻകോട് ,ഇടത്തറ, മുക്കോടി, തവള കുളം. 19ന് പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, നന്ദനാക്ഷേത്രം ,ആലയിൽ ഭാഗം ,പുത്തൻകാവിൽ ക്ഷേത്രം അയന്തി ഭാഗം. 20ന് നന്ദനാർക്ഷേത്രം ,ഇന്ദിരാ ജംഗ്ഷൻ, തകിടിയിൽ, കൈപ്പൂരി, കോ ലേലിൽ ക്ഷേത്രം, കുളവള്ളി, ദേവരുക്ഷേത്രം, പെരുമ്പളിക്കൽ. 21ന് മൈനാപള്ളി ക്ഷേത്രം, പറക്കുന്നിൽ , പഴങ്ങാലക്കുറ്റി, പുത്തേത്ത് ശ്രീ ഭുവനേശ്വരി ക്ഷേത്രം ,പറന്തൽ ഗവ. എൽ.പി.
എസ് ഭാഗം , 22ന് കണ്ടാളൻതറ കിഴക്ക്, കണ്ടാളൻ തറ ക്ഷേത്രം, മുരുപ്പേൽ, കല്യാണിക്കൽ, പെരുമ്പാലൂർ ദേവീക്ഷേത്രം, പടിഞ്ഞാറെ പ്ലാവിളഭാഗം, മണ്ണാകോണം. 23ന് കുറുമുറ്റം, വല്ലാറ്റൂർ, കിഴക്കേ പ്ലാവിള, കല്ലുംപുറം ആലുവിള ക്ഷേത്രം. വൈകിട്ട് 5 മുതൽ കോട്ട കയറ്റവും, പടയണിയും .