തുമ്പമൺ:കലോത്സവം, ശാസ്ത്ര മേള, വിദ്യാരംഗം മത്സരങ്ങളിൽ വിജയികളായ തുമ്പമൺ താഴം എം. റ്റി. എൽ. പി സ്‌കൂളിലെ വിദ്യാർത്ഥികളെ തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്. എം.ബിൻസി ചാക്കോ, പി. റ്റി. എ. പ്രസിഡന്റ് തോമസ് ചെറിയാൻ, ലൈബ്രറി സെക്രട്ടറി വി. റ്റി. എസ്. നമ്പൂതിരി, പി. കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.