പന്തളം:വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് പന്തളം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനംചെയ്തു. വനിതാ വിംഗിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കേക്കുകളുടെ വിപണന ഉദ്ഘാടനം എ.ജെ .ഷാജഹാൻ യൂണിറ്റ് ജനറൽ സെക്രട്ടറി പുഷ്പലതയ്ക്ക് നൽകി നിർവഹിച്ചു.വനിതാവിംഗ് യൂണിറ്റ് പ്രസിഡന്റ് ജിനു ജോൺ അദ്ധ്യക്ഷതവഹിച്ചു,ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ, ആർ. അജയകുമാർ, വി.എസ്.ഷെജീർ, കെ.കെ.രവീന്ദ്രൻ,ഭേഷജം പ്രസകുമാർ, ഉഷാമധു, പുഷ്പലത, നബീസ ഹമീദ്, ഗീതാ സതീശ് പാറ്റൂർ,അന്നമ്മ പി.ജി, രമ്യ വിനോദ്,രാജേശ്വരി, ലീന,വാഹിദ സത്താർ,ഷീജ ജയകുമാർ,അമ്പിളി പി.റ്റി,ജയകുമാരി,ഷീബാ വിൽസൺ,സ്മിത രഞ്ചിത്ത്,ബിന്ദു ജി,ശ്രീലക്ഷ്മി,മഞ്ചു എന്നിവർ പ്രസംഗിച്ചു.വനിതാവിംഗ് രക്ഷാധികാരിയായി ഡോ.റംല കബീറിനെ തിരഞ്ഞെടുത്തു .