daily
സുനിൽ വർഗീസ്

പത്തനംതിട്ട : പതിനൊന്നുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാട്ടിയതിന് കല്ലൂപ്പാറ കറുത്ത വടശേരിക്കടവ് കല്ലുങ്കൽ വീട്ടിൽ സുനിൽ വർഗീസ് (39) നെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ 14 വർഷം കഠിന തടവിനും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.