റാന്നി : വാട്ടർ അതോറിട്ടി റാന്നി സബ് ഡിവിഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് റാന്നി ആനപ്പാറമലയിൽ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, മുൻ എം.എൽ.എ രാജു എബ്രാഹാം എന്നിവർ മുഖ്യാതിഥികളാകും.