റാന്നി : ചെറുകോൽ നാരങ്ങാനം റാന്നി പഞ്ചായത്തുകൾക്കായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 89.60 കോടി രൂപവിനിയോഗിച്ച് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി റോഷി അഗസ്റ്റിൻ വാഴക്കുന്നം ജംഗ്ഷനിൽ നിർവഹിക്കും.