കോഴഞ്ചേരി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കും വയോജനങ്ങൾക്കുമായി നടത്തുന്ന യോഗപരിശീലനത്തിന്റെയും യോഗ മാറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ നിർവഹിച്ചു. സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ സുനിത ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, റ്റി.റ്റി വാസു, സുമിത ഉദയകുമാർ, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, റോയി ഫിലിപ്പ്, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവർ പങ്കെടുത്തു. ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രജിതയുടെ മേൽനോട്ടത്തിൽ പ്രേം കുമാർ, ജെറി, പ്രീത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.