1
ആഞ്ഞിലിത്താനം ഗവ. മോഡൽ ന്യൂ എൽ പി സ്കൂളിന്റെ 15 തീയതി ഉദ്ഘാടനം നടക്കുന്ന പുതിയ മന്ദിരം

മല്ലപ്പള്ളി : ആഞ്ഞിലിത്താനം ഗവ:മോഡൽ ന്യൂ എൽ.പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 15ന് രാവിലെ 10:30ന് മന്ത്രി വി.ശിവൻക്കുട്ടി നിർവഹിക്കും.മാത്യു.ടി .തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി , കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി സതീഷ്ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമാരായ സി.എൻ മോഹൻ, ബാബു കൂടത്തിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രൊഫ.കെ.എം.മധുസദനൻ നായർ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ എന്നിവർ പങ്കെടുക്കും.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടിൽ നിന്ന് 1.73 കോടി രൂപ ചിലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.