തിരുവല്ല: നിശ്ചിത വരുമാനത്തിൽ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും ഗവേഷണ വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പും നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിക്ക് പ്രതിഷേധ കത്ത് അയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ കോർഡിനേറ്റർ കൊച്ചുമോൾ പ്രദീപ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജ്മൽ, ജോമി മുണ്ടകത്തിൽ, ബ്ലെസൻ പത്തിൽ, ടോണി ഇട്ടി,വിനീത് വെൺപാല,ജെയ്സൺ, ഫിലിപ്പ് മഞ്ഞാടി എന്നിവർ പ്രസംഗിച്ചു.