14-kzhry-st-thomas-colleg
കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 1980-82 പ്രീഡിഗ്രി മാത്‌സ് ഗ്രൂപ്പ് 1ലെ സഹപാഠികൾ 40 വർഷത്തിനു ശേഷം പമ്പയുടെ തീരത്ത് ആറൻമുള മാലക്കരേത്ത് ഹോം സ്റ്റേയിൽ ഒത്തുചേർന്നപ്പോൾ

കോഴഞ്ചേരി: കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 1980-82 പ്രീഡിഗ്രി മാത്‌സ് ഗ്രൂപ്പ് 1ലെ സഹപാഠികൾ 40 വർഷത്തിന് ശേഷം ഒത്തുചേർന്നു. ഒപ്പം പഠിച്ചതാണെന്നറിയാതെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സൂസൺ പി. ജോണിന് വേണ്ടി സഹപാഠിയായ നജീബ് റാവുത്തർ വോട്ടുപിടിച്ചതും സഹപാഠിയെന്നറിയാതെ ഹെഡ്മാസ്റ്റർ റെജി കെ.മാത്യൂ ബ്ലോക്ക് മെമ്പറെ വിശിഷ്ടവ്യക്തിയായി വിളിക്കാൻ വീട്ടിലെത്തിയതിന്റെയും കഥകൾ അവർ പരസ്പരം പങ്കുവച്ചു.
അഡ്വ.ജേക്കബ് ജോർജ്ജ് സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു.കോഓർഡിനേറ്റർ പ്രമോദ് പി.ആർ.അദ്ധ്യക്ഷത വഹിച്ചു.കോയിപ്രം മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർ പേഴ്‌സൺ സൂസൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.ഫാ.ബിനു ജോൺ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം ചീഫ് കോഓർഡിനേറ്റർ കെ.ജി.റെജി അന്ധ വിശ്വാസത്തിനും അനാചാരത്തിനുമെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കലാ കെ.നായർ,സജി മാത്യു,സൂസൻ പി. ജോൺ,കെ.ജി.റെജി,അഡ്വ.സോണി പി.ഭാസ്‌കർ,എൽസമ്മ തോമസ്,കോശി ജോൺ ,വർഗീസ് തോമസ് ,രഞ്ജിഎം.ജോർജ്ജ് ,നജീബ് റാവുത്തർ,ഗീതാ കുമാരി,അനിൽ കുമാർ,പ്രീത എ. ബി.,തോമസ് എൻ.റ്റി.,തുടങ്ങിയവർപ്രസംഗിച്ചു.