ഏനാത്ത്: വ്യാപാരി വ്യവസായി സമിതി ഏനാത്ത് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബുഖാരി നിലാമുറ്റം അദ്ധ്യക്ഷതവഹിച്ചു. സതീഷ് കുമാർ അനി ജോർജ്, അരുൺകുമാർ, ഗോപാലകൃഷ്ണൻ നായർ, ഷാജിഖാൻ, വിജയൻ നായർ, ജോസ്, രമേഷ് എന്നിവർ സംസാരിച്ചു.