പന്തളം: അമൃത് സരോവർ പദ്ധതിയിൽ പൊതുകുളങ്ങൾ നവീകരിക്കാൻ ഡി.പി.ആർ തയ്യാറാക്കാൻ പന്തളം നഗരസഭ തീരുമാനിച്ചു. അമൃത് പദ്ധതിയിൽ നഗരസഭയിലെ 14 കുളങ്ങൾ പുനരുദ്ധരിക്കാൻ കേന്ദ്രനുമതി ലഭിച്ചിട്ടുണ്ട്. ഡിസംബർ 20നകം ഡി.പി .ആർ തയ്യാറാക്കി നൽകും.