ചെങ്ങന്നൂർ: വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ അഗ്നിരക്ഷാ സംഘം രക്ഷപെടുത്തി. ചെങ്ങന്നൂർ ടൗണിൽ എൻജിനീയറിംഗ് കോളേജ് ജംഗ്ഷനു സമീപം വൈദ്യുതി കമ്പിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം കുടുങ്ങി കിടന്ന പ്രാവിനെയാണ് അഗ്നിരക്ഷാ സംഘം രക്ഷപെടുത്തിയത്. പ്രാവ് കടുങ്ങി കിടന്ന വിവരം സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. പ്രാവിന്റെ കാലിൽ ചുറ്റി കിടന്നിരുന്ന നൂൽ വൈദ്യുതി കമ്പിയിൽ കുരുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനാ എത്തി വൈദ്യുതി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുരുക്കഴിച്ചു. നൂൽ കുരുങ്ങിയ പ്രാവിന്റെ ഒരു കാൽ ഒടിഞ്ഞിരുന്നു. പ്രാവിന് വെള്ളം നൽകിയതിനു ശേഷം മൃഗ സ്നേഹികളുടെ സംരക്ഷണയിൽ പ്രാവിനെ ചെങ്ങന്നൂർ മൃഗാശുപത്രിയിലേക്ക് മാറ്റി.