പത്തനംതിട്ട: പറക്കോട്ടെ സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറെ അക്രമിക്കാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും, ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടൂർ ശാഖ പ്രതിഷേധിച്ചു. അക്രമസംഭവത്തിൽ ഏഴംകുളം നെടുമൺ സ്വദേശി വിഷ്ണു വിജയനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.