
ശബരിമല : മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിൽ റവന്യൂ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മാളികപ്പുറത്തെ പൊലീസ് ക്വാർട്ടേഴ്‌സിന് എതിർവശത്തുള്ള ഹോട്ടലിൽ സൂക്ഷിച്ചിരുന്ന രസം, മോര് എന്നിവയാണ് നശിപ്പിച്ചത്. ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ശ്രീകുമാർ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും സന്നിധാനത്തെ ഭക്ഷണശാലകളിൽ കർശനമായ പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.