പഴകുളം : സനാതന പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാർ മാദ്ധ്യമപ്രവർത്തകനും നോവലിസ്റ്റുമായ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. പഴകുളം സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഷാജഹാൻ, ജി. ജയകുമാർ, പഴകുളം മുരളി, സി.എസ്. ഉണ്ണിത്താൻ, സജീവ് റാവുത്തർ, പഴകുളം ആന്റണി , ശിവൻ കുട്ടി നായർ എന്നിവർ പ്രസംഗിച്ചു.