ചെങ്ങന്നൂർ: ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ- ടാക്‌സി കൗണ്ടർ തുറന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ റെയിൽവെ ഇവിടേക്കുള്ള കറന്റ് കട്ട് ചെയ്തു. വാടക അടയ്ക്കാതെ കറന്റ് നൽകാനാവില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ശബരിമല സ്‌പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് കൗണ്ടർ തുറക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്.