15-sndp-cgnr
എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുടെ ഉത്തരവ് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയിൽ നിന്ന് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ യൂണിയൻ കൗൺസിലർമാരുടെയും ശാഖാ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങുന്നു.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായി ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരനെ യോഗം കൗൺസിൽ തീരുമാനപ്രകാരം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.
അഡ്മിനിസ്‌ട്രേറ്റർ ഇന്നലെ രാവിലെ 10.20 ന് ചെങ്ങന്നൂർ യൂണിയൻ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. യോഗം ജനറൽ സെക്രട്ടറിയുടെ ഉത്തരവ് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റർ ഏറ്റുവാങ്ങി.
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയൻ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും രാജിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്.
സ്വാമി ശിവബോധാനന്ദ,​ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ,​ ചങ്ങനാശേരി യൂണിയൻ കൗൺസിലർമാർ, ചെങ്ങന്നൂർ യൂണിയനിലെ വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.