പത്തനംതിട്ട : മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ആഘോഷിക്കുന്നു . ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 21 ന് നിരണം സെന്റ് മേരീസ് വലിയപള്ളിയിൽ നടക്കും . ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും . 17 ന് നിലയ്ക്കൽ എക്യുമെനിക്കൽ സെന്ററിൽ നിന്ന് നിരണം പള്ളിയിലേക്ക് മാർത്തോമ്മാ സ്മ്യതി യാത്രയും , ദീപശിഖാ പ്രയാണവും നടക്കും . നിലയ്ക്കൽ എക്യുമെനിക്കൽ സെന്റ് തോമസ് ദേവാലയത്തിൽ ഭദ്രാസനാധിപൻ ഡോ . ജോഷ്വാ മാർ നിക്കോദിമോസ് കുർബാന അർപ്പിക്കും. തുടർന്ന് ദീപശിഖ കൈമാറും. ആഘോഷ പരിപാടികൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ . യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായുള്ള സമിതി നേതൃത്വം നൽകും . വാർത്താ സമ്മേളനത്തിൽ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ . ഷൈജു കുര്യൻ, മലങ്കരസഭ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. മാത്യൂസ് മഠത്തേത്ത് എന്നിവർ പങ്കെടുത്തു.