പത്തനംതിട്ട: തിരുവല്ല മെഡിക്കൽ മെഡിക്കൽ മിഷൻ ആശുപത്രിയുടെ മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് ബെഥേസ്ദാ ടവർ 17 ന് പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്ന് ആശുപത്രി അധിക്യതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ബ്രദറൺ സഭ ഉപദേഷ്ടാവായ ജോൺ കുര്യൻ സമർപ്പണ പ്രാർത്ഥന നിർവഹിക്കും . വൈകിട്ട് 5.30 ന് ക്രിസ്മസ് നവവത്സര പരിപാടി . പങ്കെടുക്കുമ്പോൾ ലഭിക്കുന്ന കാർഡ് ഉപയോഗിച്ച് ജനുവരി 31 വരെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ കൺസൽട്ടേഷൻ ചാർജിൽ 50 ശതമാനം ഇളവുനേടാം . പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ് . വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് കോശി , അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റർ റോളി മാത്യൂ ,ജോയിന്റ് ട്രഷറർ രാജു തോമസ് എന്നിവർ പങ്കെടുത്തു.