daily
സീനിയർ ചേംബർ ഇന്റർനാഷണലിന്റെ പുല്ലാട് ടൗൺ ലീജിയൻ മുൻ ദേശീയ പ്രസിഡന്റ് പ്രൊഫ. എബ്രാഹം ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പുല്ലാട് : സീനിയർ ചേംബർ ഇന്റർനാഷണലിന്റെ പുല്ലാട് ടൗൺ ലീജിയൻ ഉദ്ഘാടനം മുൻ ദേശീയ പ്രസിഡന്റ് പ്രൊഫ. എബ്രാഹം ജോർജ് നി‌ർവഹിച്ചു. ലീജിയൻ പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. ദുബായ് ലീജിയൻ പ്രസിഡന്റ് നിഷാദ്‌ ഗോപിനാഥ്, ദേശീയ സമിതി അംഗം അഡ്വ. വി.സി.ചാക്കോ, പ്രോഗ്രാം ഡയറക്ടർ സഹദേവ പണിക്കർ, നിർമ്മൽ കർത്താ, കെ.വി.തോമസ്, വി.ആർ മണിക്കുട്ടൻ നായർ, ശ്യാമ പണിക്കർ, ജയ മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകർൻ ഉമ്മൻ കുര്യൻ, മാതൃകാ അദ്ധ്യാപകൻ എൻ.ആർ അശോക് കുമാർ എന്നിവരെ ആദരിച്ചു. ചികിത്സാ സഹായ വിതരണവും നവ വധുവരന്മാർക്ക് അനുമോദനവും നടന്നു.