കോന്നി: പത്തനാപുരം - പുന്നല റോഡിൽ മാമുടിനു സമീപം പുലിയെ കണ്ടതായി വാഹനയാത്രക്കാർ . തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി റോഡരികിലെ വാഴത്തോപ്പിലേക്ക് നടന്നു പോകുന്നത് കണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വനപാലകർ പറഞ്ഞു.