അടൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ജനചേതനാ യാത്രയ്ക്ക് അടൂരിൽ സ്വീകരണം നൽകുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ, കെ.ജി.വാസുദേവൻ, എൻ.ആർ .പ്രസാദ് ,വിനോദ് മുളമ്പുഴ, എസ്.മീരാ സാഹിബ് എന്നിവർ സംസാരിച്ചു. മുണ്ടപ്പള്ളി തോമസ് ചെയർമാനും ജി. കൃഷ്ണകുമാർ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു.