മല്ലപ്പള്ളി: കുന്നന്താനം ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിത്താനം ഗവ. മോഡൽ ന്യൂ എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ജില്ലാപഞ്ചായത്ത് അംഗം സി.കെ ലതാകുമാരി തുടങ്ങിയവർ പങ്കെടുക്കും.