 
പന്തളം: കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ അടവി മഹോത്സവത്തിന്റെ ലോഗോ പ്രകാശനവേളയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കുരമ്പാല വല്യവീട്ടിൽ വടക്കേതിൽ ഓമനയമ്മ. 83 വയസുകാരിയായ ഓമനയമ്മ കുരമ്പാല പടയണിയുടെ അഭിവാജ്യ ഘടകമാണ്. തുണിഅലക്ക് ഉപജീവനമാക്കിയ ഒാമനയമ്മയാണ് ദേവിയുടെ ഉടയാടയും മറ്റും അലക്കുന്നത്. വലിയകോലമായ ഭൈരവി തുള്ളിയുറഞ്ഞ് ചിറമുടിയിൽ എത്തുമ്പോൾ കുരിതി ഉൾപ്പെടയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഓമനയമ്മയുടെ വീട്ടുകാരാണ്. പടയണിയിലെ പൂപ്പടയുടെ മാരൻ പാട്ട് പാടുന്നതും ഓമനയമ്മ തന്നെ. മൂന്ന് വർഷം മുൻപ് ഭർത്താവ് സദാനന്ദൻ മരിച്ചു ഇന്നലെ ലോഗോ പ്രകാശനത്തിന് ക്ഷേത്രത്തിലെത്തിയ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഓമനയമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഉദ്ഘാടന പ്രസംഗം സസൂഷ്മം നിരീക്ഷിച്ചിരുന്ന ഓമനയമ്മയെ പ്രസംഗശേഷം അടുത്തേക്ക് ചെന്ന് കളക്ടർ ആലിംഗനം ചെയ്യുകയായിരുന്നു.