 
അടൂർ : പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലയുടെ ഉളി കുത്തൽ ചടങ്ങ് നടന്നു. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ സ്ഥപതി എ. ബി ശിവന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി റ്റി. രതീഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ റ്റി. എസ് ഹരിഹരൻ ആചാരിയാണ് ഉളി കുത്തൽ ചടങ്ങ് നിർവഹിച്ചത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ. സുരേഷ്, സെക്രട്ടറി എ. ആർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനോയ് വിജയൻ, ഉപദേശക സമിതി അംഗങ്ങളായ ജെ. മനോഹരൻ പിള്ള, ഗണേഷ് കുമാർ, കൊച്ചു രാമൻ, സൂരജ്, നന്ദകുമാർ, വി. പി ബാലൻ, കോമള കുമാർ എന്നിവർ പങ്കെടുത്തു.,