 
കോന്നി: മലയാലപ്പുഴ പഞ്ചായത്തിൽ വളളിയാനി വാർഡിലെ അഞ്ചാം നമ്പർ അങ്കണവാടിയിൽ തീപിടുത്തം.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.മലയാലപ്പുഴ, പരപ്പനാൽ കുളത്തുംകരോട്ട് പുത്തൻവീട്ടിൽ, കെ .എസ്. സുജയുടെ വീട്ടിലാണ് അങ്കണവാടി . ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.വൈകിട്ട് 3 മണിക്ക് കുട്ടികളെ വിട്ട ശേഷമാണ് അപകടം. അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു, മലയാലപ്പുഴ എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, അങ്കണവാടി ടീച്ചർ കുമാരി കമലം, വർക്കർ സരോജിനി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം വി.ശിവകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.