മല്ലപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 മുതൽ കോൺഗ്രസ് സത്യഗ്രഹം നടത്തും. ഡി സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി സെക്രട്ടറി. അനീഷ് വരിക്കണ്ണാമല മുഖ്യ പ്രഭാക്ഷണം നടത്തും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനംചെയ്യും. അഡ്വ. റജി തോമസ് മുഖ്യ പ്രഭാഷണം നടത്തും