 
പന്തളം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ബന്ധുക്കളും ശബരിമലയ്ക്കുള്ള യാത്രയ്ക്കിടെ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി . ബി. ജെ.പി. ജില്ലാ പ്രസിഡന്റ് വി. എ.സൂരജ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് ജി. പൃഥ്വി പാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ഏരിയ പ്രസിഡന്റ് സൂര്യ. എസ്. നായർ,മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, വിജയൻ കരിങ്ങാലിൽ, ശ്രീലേഖ, ശ്യാം കുരമ്പോലിൽ, പ്രതാപ ചന്ദ്രൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.