പത്തനംതിട്ട: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലപൂജക്ക് ചാർത്തുവാനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ഘോഷയാത്രക്ക് ചീക്കനാൽ ജംഗ്ഷനിൽ പൗരസ്വീകരണം നൽകുമെന്ന് ജനറൽ കൺവീനർ മുട്ടുവിളയിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.23 ന് വൈകിട്ട് 6 മുതൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ അദ്ധ്യക്ഷനാകും. സിനിമാ താരം ചൈതന്യ പ്രകാശ്, ഡി വൈ എസ് പി എസ് നന്ദകുമാർ ,സജയൻ ഓമല്ലൂർ, ' കെ രവികുമാർ, മിനി വർഗീസ്, കെ കെ ശശി, അഡ്വ ആർ സുനിൽ, അജയൻ സോമസൂര്യ, എം പി രാജു,, എം എൻ മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുക്കും.