ആലപ്പുഴ: ഭക്ഷണം ഔദാര്യമല്ല, അവകാശമാണെന്നും നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയണമെന്നും ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സിവിൽ സപ്ലൈസ്, സപ്ലൈകോ, എഫ്.സി.ഐ, ഐ.സി.ഡി.എസ് കുടുംബശ്രീ, പ്ലാനിംഗ്, പട്ടികജാതി വികസന ഓഫീസ്, പട്ടികവർഗ വികസന ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പഞ്ചായത്ത് എന്നിവയുടെ പ്രവർത്തനങ്ങൾ കമ്മിഷൻ അവലോകനം ചെയ്തു. ജില്ല പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി, കമ്മീഷൻ അംഗങ്ങളായ സബിത ബീഗം, പി.വസന്തം, ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനദേവി തുടങ്ങിയവർ പങ്കെടുത്തു.