 
മല്ലപ്പള്ളി ആനിക്കാട്: പുതുശ്ശേരി എം.ജി.ഡി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പാലയ്ക്കാമണ്ണിൽ പാറയ്ക്കൽ പി.ഇ എബ്രഹാം (കുഞ്ഞ് - 89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തോട്ടയ്ക്കാട് ചിറത്തലയ്ക്കൽ പരേതയായ മറിയാമ്മ.മക്കൾ: മേഴ്‌സി, ഷാജൻ, പരേതയായ പൊന്നമ്മ. മരുമക്കൾ: മുക്കൂട്ടുതറ വടക്കേടത്ത് ബെന്നി, പുളിയന്മല പ്ലാകൂട്ടത്തിൽ രാജൻ, ചാത്തങ്കരി കോടിക്കപറമ്പിൽ കൊച്ചുമോൾ.