റാന്നി : നിറുത്തിയിട്ടിരുന്ന കാറിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ചു. അത്തിക്കയം- റാന്നി റോഡിൽ കക്കൂടുമൺ റേഷൻ കടയ്ക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ കാറാണ് ഇടിച്ചത്. ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ വേണ്ടി വെട്ടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിറുത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ രണ്ടുമീറ്ററോളം മുന്നോട്ടു പോകുകയും സമീപത്തെ വൈദ്യുത തൂൺ തകർക്കുകയും ചെയ്തു. പെരുനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.