ഇളമണ്ണൂർ: ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് 17 മുതൽ 27 വരെ നടക്കും . തലവൂർ ശ്രീലകത്തുമഠത്തിൽ ഗോപകുമാരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.എല്ലാ ദിവസവും വൈകിട്ട് 5 മുതൽ രാത്രി വരെയും വെളുപ്പിന് 5 ന് നിർമ്മാല്യ സമയത്തും ദശാവതാര ച്ചാർത്ത് ദർശിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. വള്ളികീഴ് ഗംഗാധരൻ നായരുടെ മുഖ്യ കാർമ്മികത്വത്തിൽ ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27 വരെ നടക്കും. പുതുപ്പള്ളി സുരേന്ദ്രൻ നായർ . സുരേഷ് പൊൻകുന്നം എന്നിവർ സഹ ആചാര്യന്മാരും എൻ.എൻ.പോറ്റി യജ്ഞഹോതാവും ആയിരിക്കും . എല്ലാ ദിവസവും വെളുപ്പിന് 5 മുതൽ ഹരിനാമകീർത്തനജപം .വിഷ്ണുസഹസ്രനാമ ജപം, സൂക്തജപം, ഭാഗവതപാരായണം .പ്രഭാഷണം .അവതാരപൂജകൾ എന്നിവ നടക്കും