അടൂർ : എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ 28,29,30 തീയതികളിൽ നടത്തുന്ന ശിവഗിരി പദയാത്രയുടെ ഭാഗമായുള്ള പീതാംബരദീക്ഷ 21 ന് രാവിലെ 9ന് യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ചടങ്ങിൽവച്ച് നൽകും. വിജയലാൽ നെടുംകണ്ടത്തിന്റെ പ്രഭാഷണവുമുണ്ട്. എല്ലാ തീർത്ഥാടകരും പീതാംബര ദീക്ഷാ ചടങ്ങിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അഭ്യർത്ഥിച്ചു.