
ശബരിമല : ശരംകുത്തിയിലെ നാല് ഫ്രൂട്ട്‌സ് ജ്യൂസ് കടകളിൽ നടത്തിയ പരിശോധനയിൽ ഭക്തരിൽ നിന്ന് അമിത നിരക്കിൽ പണം വാങ്ങുന്നതായും അളവിൽ കൃത്രിമം കാണിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കടകൾക്കും 5000 രൂപ വീതം മൊത്തം 40,000 രൂപ പിഴ ഈടാക്കി. എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കെ.ഗോപകുമാർ, അളവ് തൂക്കവിഭാഗം ഇൻസ്‌പെക്ടർ ഹരികൃഷ്ണക്കുറുപ്പ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ശ്രീകുമാർ അറിയിച്ചു.