അടൂർ : യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തോപ്പിൽ ഭാസി അനുസ്മരണത്തിൽ പ്രസിഡന്റ് ലക്ഷ്മി മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനവും ഇപ്റ്റ സംസ്ഥാന കൗൺസിൽ അംഗം ചാരുംമൂട് പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണവും നടത്തി. തെങ്ങമം ഗോപകുമാർ, രേഖാ അനിൽ, ഷാജി തോമസ്, ജിജു, പ്രസന്നചന്ദ്രൻ പിള്ള, കെ.സി. സരസൻ, അഡ്വ. സ്മിത, കെ. പ്രസന്നൻ, ഹയറുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു.