പന്തളം : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ കേരള ഗ്രാമീണ ബാങ്ക് പന്തളം ശാഖയുടെ നേതൃത്വത്തിൽ, സഞ്ചരിക്കുന്ന എ.ടി .എം മെഷീൻ സ്ഥാപിച്ചു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സൈനു രാജ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ്, ശാഖാ മാനേജർ ബിജിത്ത് ലാൽ. നഗരസഭാ കൗൺസിലർമാരായ രശ്മി രാജീവ്, ബെന്നി മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.