പഴകുളം : വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി സപ്ലൈകോയുടെ ലാഭം മാർക്കറ്റിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പഴകുളം സുഭാഷ്, പഴകുളം ശിവദാസൻ , നാസർ പഴകുളം , പഴകുളം മുരളി ,കോശി മാണി, റോസമ്മ സെബാസ്റ്റ്യൻ, ബിജു ബേബി, അബു എബ്രഹാം വീരപ്പള്ളി, മധു കൊല്ലന്റെയ്യം, റെജി കാസിം, നിസാർ ഫാത്തിമ, മോനി മാവിള, മുഷയത്ത് ഹനീഫ, സജു വർഗീസ് സജിനി തെങ്ങുംതാര ഹനീഫ കാത്തുവിള തുടങ്ങിയവർ പങ്കെടുത്തു.