
തെങ്ങമം: കൈതക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാ സമിതിയുടെ കൈതക്കൽ മഹാമുനി പുരസ്കാരം ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് ക്ഷേത്രം പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ നൽകി. ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി കൈതക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കൈതക്കൽ , നാഷണൽ ലോ സർവകലാശാലയിൽ നിന്ന് മികച്ച വിജയം നേടിയ ശരൺ ,സാഹിത്യ പ്രതിഭ ആര്യ ലക്ഷ്മി എന്നിവരെ അനുമോദിച്ചു. വി.കേരള കുമാരൻ നായർ, പ്രസന്ന കുറുപ്പ് എന്നിവർ പ്രസംഗിച്ചു.