അടൂർ : ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്രത്തിലെ 25-ാമത് ഭാഗവത സപ്താഹ യജ്ഞം 23 മുതൽ 29വരെ നടക്കും. സതീഷ് ചന്ദ്രൻ മുട്ടത്തറയാണ് യജ്ഞാചാര്യൻ. 22ന് വൈകിട്ട് 6ന് ക്ഷേത്രതന്ത്രി എം.ജനാർദ്ദനൻ ഭട്ടതിരി ഭദ്രദീപ്രതിഷ്ഠ നടത്തും. തുടർന്ന് യജ്ഞാചാര്യന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടക്കും. 23മുതൽ എല്ലാ ദിവസവും രാവിലെ 5.30മുതൽ ഗണപതിഹോമം, 7മുതൽ ഭാഗവതപാരായണം, 11.30ന് യജ്ഞാചാര്യന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1മുതൽ അന്നദാനം, വൈകിട്ട് 7ന് യജ്ഞശാലയിൽ ഭജന, സമൂഹപ്രാർത്ഥന, ദീപാരാധന, പ്രസാദവിതരണം എന്നീ ചടങ്ങുകൾ ന‌ടക്കും. 24ന് രാത്രി 7.30ന് ഡോ. അങ്ങാടിക്കൽ സുനിൽ 26ന് ഡോ.എം.എം.ബഷീർ എന്നിവരുടെ ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും. 29ന് ഉച്ചയ്ക്ക് 1ന് സമൂഹസദ്യ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർബോർഡ് അംഗവുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7മുതൽ ആദിത്യ സുരേഷിന്റെ ഭക്തിഗാനസുധയും നടക്കും.