ksrtc
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡി.ടി.ഒയ്ക്ക് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം

പത്തനംതിട്ട: കെ.എസ്. ആർ. ടി. സി കോംപ്ലക്‌സിലെ യാർഡിൽ ശുചിമുറിമാലിന്യം പൊട്ടിയൊഴുകിയിട്ട് ആഴ്ചകളായിട്ടും പ്രശ്‌നം പരിഹരിക്കാത്തതിനെതിരെ പത്തനംതിട്ട നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എം. ബൈജുവിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി , കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, എം.സി ഷെറീഫ്, സിന്ധു അനിൽ, റോസ്‌ലിൻ സന്തോഷ്, സി.കെ അർജുനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, കൗൺസിലർമാരായ അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ പങ്കെടുത്തു.