പത്തനംതിട്ട: ഇലന്തൂർ വൈ.എം.സി.എയുടെ ശതോത്തര രജത ജൂബിലി ആഘോഷപരിപാടികൾ ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽപറഞ്ഞു . ഉച്ചയ്ക്ക് 3 ന് വൈ. എം.സി.എ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും . പ്രസിഡന്റ് അഡ്വ . ജയൻ മാത്യു അദ്ധ്യക്ഷത വഹിക്കും. വൈ.എം.സി. ദേശീയ കൗൺസിൽ പ്രസിഡന്റ് ജസ്റ്റീസ് ബഞ്ചമിൻ കോശി ജൂബിലി പദ്ധതികളുടെ ഫണ്ട് സമാഹരണ ഉദ്ഘാടനം നിർവഹിക്കും . വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി , പ്രമോദ് നാരായൺ എം.എൽ.എ , വൈ.എം.സി.എ സംസ്ഥാന ചെയർമാൻ ജിയോ ജേക്കബ് എന്നിവർ നിർവഹിക്കും . പ്രധാന കെട്ടിടത്തിന്റെ നവീകരണം , ഹോസ്റ്റൽ നിർമ്മാണം , വിദ്യാർത്ഥികൾക്കായി മാർഗനിർദ്ദേശ ക്ലാസു കൾ , കർഷകരെയും മുൻകാല പ്രവർത്തകരെയും ആദരിക്കൽ , വിദ്വാൻകുട്ടി അച്ചൻ സിംപോസിയം , ലഹരിവിരുദ്ധ കാമ്പയിൻ , സുവനീർ പ്രകാശനം തുടങ്ങിയവ ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗ മായി സംഘടിപ്പിക്കുമെന്ന് ഭാവാഹികൾ പറഞ്ഞു . വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ.ജയൻ മാത്യു, സെക്രട്ടറി റോയി എം . ജോർജ് , ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഡോ. തോമസ് പുത്തൻവീടൻ, ജനറൽ കൺവീനർ കെ.സി. ഏബ്രഹാം എന്നിവർ പങ്കെടുത്തു.